
പത്തനംതിട്ടയിലെ സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്റെ കൊലപാതകത്തില്‍ മുഴുവൻ പ്രതികളുംപിടിയില്‍. പ്രധാനപ്രതി ജിഷ്ണു അടക്കമുള്ള അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. റാന്നി പോലീസ് സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. മൂന്നുപേര്‍ നേരത്തെ പിടിയിലായിരുന്നു.
ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. അഞ്ചുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായാണ് വിവരം.ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് ജിതിന് കുത്തേറ്റത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റുരണ്ടുപേര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് മുഴുവന്‍ പ്രതികളും പോലീസ് പിടിയിലാകുന്നത്.