കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡില്‍ വെളൂര്‍ താളിക്കുണ്ട് പുഴയോരത്ത് നിര്‍മ്മിച്ച വയോജ പാര്‍ക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു നെല്ലൂളി , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.സി പ്രീതി, ശബ്‌ന റഷീദ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി. ശിവാനന്ദന്‍, ഷൈജ വളപ്പില്‍, പി. കൗലത്ത്, നജീബ് പാലക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമാദേവി ടീച്ചര്‍, എം.എം സുധീഷ് കുമാര്‍, കെ.പി സക്കീര്‍ ഹുസൈന്‍. എന്‍.എം യൂസുഫ്, കെ.സി രാജന്‍, ഗോഭ അബൂബക്കര്‍ ഹാജി, വിനയകുമാര്‍, പി.പി ബഷീര്‍, മുഹമ്മദ് ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *