മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി.തിരുവനന്തപുരം സെഷൻസ് കോടതിയാണ്
ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം.

നാട്ടുകാരിൽ ഒരാളുടെ വീട്ടിലാണ് മുള്ളൻപന്നി കയറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിക്കുകയായിരുന്നു. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെ, ശശിയെ തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഇയാൾക്കെതിരെ വനംവകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *