രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് . ഇന്നലെ മാത്രം 461 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 .33 ശതമാനമായി വർധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് രോഗം കൊണ്ട് രണ്ട് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.

ഒരു സ്വകാര്യ സ്കൂളിൽ ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെകരിച്ചതോടെ സ്കൂൾ അടച്ചിടാനും 12 വയസ്സുവരെയുള്ള കുട്ടികൾ സ്കൂളിൽ എത്തേണ്ടതില്ലെന്നും ഉത്തരവിറങ്ങി.

ഇതേ സമയം, കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവില്ല. അതുകൊണ്ട് ഭയപ്പെടേണ്ട സ്ഥിതിയില്ലെന്ന് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് ശിശോദിയ അറിയിച്ചു. സ്‌കൂളുകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *