വയനാട്ടിലെ ഗ്രോത്ര വിഭാഗങ്ങളിൽ എറ്റവും പിന്നോക്കം നിൽക്കുന്ന പണിയ സമുദായത്തിലുള്ള ജനവിഭാഗം താമസിക്കുന്ന വളരെ മോശം അവസ്ഥയിലുള്ള വയനാട്ടിലെ കോളനികളിൽ ഒന്നായ കൽപ്പറ്റ നാരാങ്ങാകണ്ടി കോളനിയിൽ കായികോപകരണങ്ങൾ നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റ്.

രണ്ട് ക്രിക്കറ്റ് ബാറ്റ് അടങ്ങുന്ന ക്രിക്കറ്റ് കിറ്റ്, ഫുഡ്ബോൾ, നാല് ഷട്ടിൽ ബാറ്റ്, ഒരു പെട്ടി കോക്ക്, ക്യാരംസ്, ലൂഡോ, ചെസ് ഉൾപ്പെടുന്ന സമഗ്രമായ സ്പോർട്ട്സ് കിറ്റാണ് നൽകിയത്. പ്രസ്തുത കോളനിയുടെ മൂപ്പനായ നെല്ലൻ മൂപ്പൻ, കോളനിയിലെ ബി ആർ സി പ്രതിനിധിയായ ഷബ്ന ടീച്ചർ, കോളനിയിലെ കുട്ടികൾ എന്നിവർ ചേർന്ന് പ്രോഗ്രാം ഓഫിസറായ രതീഷ് ആർ നായറിൽ നിന്നും കായികോപകരണങ്ങൾ ഏറ്റുവാങ്ങി.

പച്ചക്കറിയും, വിഷു തലേന്ന് കണിക്കൊന്നയും, കണിവെള്ളരിയും വിറ്റുകിട്ടിയ പൈസയും കൂടാതെ കുട്ടികളുടെ പോക്കറ്റ് മണിയും ചേർത്താണ് വളൻ്റിയർമാർ കായികോപകരണങ്ങൾക്കുള്ള തുക കണ്ടെത്തിയത്. വളൻ്റിയർ ലീഡർ അമാൻ അഹമ്മദ് പി കെ, വളൻ്റിയർമാരായ മുഹമ്മദ്‌ അസ്‌ലം എൻ പി, അമൽ ടി പി, അഭിനവ് എം,അമീൻ അബ്ദുല്ല ഇ, മുഹമ്മദ്‌ ശാദി ഇ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *