മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ പാലോളി കുഞ്ഞിമുഹമ്മദ്(76) അന്തരിച്ചു. ബുധനാഴ്ച പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരു വീഴ്ചയെ പരുക്കേറ്റതിനെതുടര്‍ന്ന് ചികിത്സയിലായിരുന്നു.

1968 മുതല്‍ 2008വരെ ദേശാഭിമാനി ലേഖകനായിരുന്നു. 2008 ജനുവരി 29ന് വിരമിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്ന കാലം മുതല്‍ ദേശാഭിമാനിക്ക് വാര്‍ത്തകള്‍ അയച്ചുകൊടുക്കുമായിരുന്നു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ജില്ലാ ലേഖകനായി. വിരമിക്കുന്നതുവരെ മലപ്പുറം ബ്യൂറോ ചീഫ്. സിപിഐ എം മലപ്പുറം ലോക്കല്‍ സെക്രട്ടറി, അടിയന്തരാവസ്ഥയില്‍ ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രണ്ടുതവണ ഏരിയാ സെക്രട്ടറിയായിരുന്നു. സിഐടിയു മലപ്പുറം ഏരിയാ പ്രസിഡന്റ്, ട്രഷറര്‍ ചുമതലകളും വഹിച്ചു. 22 വര്‍ഷം മലപ്പുറം നഗരസഭാംഗമായിരുന്നു. 1995മുതല്‍ 2000വരെ സ്പെഷ്യല്‍ കൗണ്‍സിലറായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. പത്തു വര്‍ഷം പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് ഡയറക്ടറായിരുന്നു. മലപ്പുറം മുണ്ടുപറമ്പ് ഹൗസിങ് കോളനിയില്‍ താമസം. ഭാര്യ: ഖദീജ. മക്കള്‍: പരേതയായ സാജിത, സൈബുന്നീസ.

Leave a Reply

Your email address will not be published. Required fields are marked *