നാരദ കൈക്കൂലിക്കേസിൽ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, തൃണമൂൽ എം‌എൽ‌എ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നടപടി.

ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫിസിലെത്തി. സിബിഐ കസ്റ്റഡിയിലെടുത്ത മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്‍റെ വീട്ടിലും മമത സന്ദർശിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നാണ് തൃണമൂൽ നിലപാട്. 

West Bengal Chief Minister Mamata Banerjee arrives at the CBI office pic.twitter.com/FM2B1zaeWL— ANI (@ANI) May 17, 2021

രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മന്ത്രി ഫിര്‍ഹാദ് ഹക്കിമിനെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രിയെ കസ്റ്റഡിയിലെടുത്തത് നിയമപരമല്ല എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിമാര്‍ക്ക് പുറമേ മുന്‍ മന്ത്രി മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.

2014ലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്. എംഎല്‍എമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വാങ്ങിയില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. പകരം അനുമതിക്കായി സിബിഐ ഗവര്‍ണറെ സമീപിക്കുകയായിരുന്നു. ജനുവരിയിലാണ് സിബിഐ ഗവര്‍ണറെ സമീപിച്ചത്.

തനിക്ക് മുന്നില്‍ 2011ല്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവര്‍ ആയതുകൊണ്ട് ഇവര്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ സിബിഐക്ക് അനുമതി നല്‍കാന്‍ അധികാരമുണ്ടെന്നാണ് ഗവര്‍ണറുടെ വാദം. കഴിഞ്ഞ മമത സര്‍ക്കാരിന്റെ കാലത്ത് 2014ലാണ് നാലുമന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *