നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക വിവരം. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ പത്തരയോടെയാണ് ഷെറിനെ കണ്ടെത്തിയത്. ഷെറിന്‍ ദീര്‍ഘനാളായി കൊച്ചിയിലായിരുന്നു താമസം.
പോലീസ് സംഘം ലോഡ്ജ് മുറിയിലെത്തി പരിശോധന നടത്തി. ഷെറിന്റെ മൊബൈല്‍ ഫോണും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുക്കും.