കോഴിക്കോട്: അനാഥയായ സ്ത്രീയെ കുന്ദമംഗലം ഓടയാടി ഫ്‌ലാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും മര്‍ദ്ധിക്കുകയും ചെയ്ത കേസിലെ പ്രതികളെ കുന്ദമംഗലം പോലീസ് പിടികൂടി. 2 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. മലപ്പുറം കൊണ്ടോട്ടി പാറയില്‍ വീട്ടില്‍ പരേതനായ അലി അക്ബറിന്റെ മകന്‍ മുഹമ്മദ് ഷാഫി പി (30), പട്ടാമ്പി പരദൂര്‍ മാര്‍ക്കശ്ശേരി വീട്ടില്‍ മുഹമ്മദ് ഷെബീല്‍ (28), മലപ്പുറം കൊണ്ടോട്ടി വല്ലിയില്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (28) എന്നിവരാണ് പിടിയിലായത്.

2022 ജൂണിലാണ് ഫോണ്‍ വഴി പരിജയപെട്ട അനാഥയായ സ്ത്രീയെ കുന്ദമംഗലം ഓടയാടി ഫ്‌ലാറ്റില്‍ എത്തിച്ച് യുവാക്കള്‍ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം സ്ത്രീ ഒന്നര വര്‍ഷമായി അബോധാവസ്ഥയില്‍ ആയിരുന്നു. സ്ത്രീ നോര്‍മല്‍ ആയപ്പോള്‍ കുന്ദമംഗലം സി ഐ ഇരയുടെ മൊഴി കൂടുതലായി രേഖപെടുത്തി പ്രതികളിലേക്ക് എത്തിയത്. പ്രതികള്‍ മൊബൈല്‍ നമ്പര്‍ മാറിയതും അഡ്രെസ്സ് ചേഞ്ച് ആയതും കണ്ടെത്താന്‍ ബുദ്ധിമുട്ടായി, കുറച്ചു ദിവസമായി പ്രതികള്‍ മുന്‍പ് താമസിച്ച സ്ഥലത്ത് രഹസ്യമായി തിരക്കി പ്രതികളില്‍ എത്തി ചേര്‍ന്ന ശേഷം ഇരയെ ഫോട്ടോ കാണിച്ചു തിരിച്ചറിഞ്ഞ ശേഷം 3 ടീം ആയി തിരിഞ്ഞു കൊണ്ടോട്ടി, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മൂന്നാമതെ പ്രതി ഒറിസയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.

കുന്ദമംഗലം സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സനീത്, എസ് ഐ സന്തോഷ്, എസ് ഐ സുരേഷ്, എസ് സി പി ഒ വിക്ഷോബ് പ്രമോദ്, അജീഷ്, സിപിഒ വിപിന്‍, എ എസ് ഐ ലീന എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *