സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു.അശ്ലീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിക്കുകയും ഇത് നിരസിച്ചതോടെ മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നാണ് ജീവനക്കാരിയുടെ പരാതി. അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിരന്തരം പ്രലോഭിപ്പിച്ചുവെന്നും പല രീതിയില്‍ അതിനായി സമീപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. നിരന്തരം ഭീഷണിപ്പെടുത്തി, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ക്രൈം നന്ദകുമാറിനെതിരേ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *