ആദിപുരുഷ് ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിവ സേന എം പി പ്രിയങ്ക ചതുർവേദി.
ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്നതായിരുന്നു ചിത്രമെന്നും സിനിമയുടെ നിർമ്മാതാക്കൾ രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.

‘രാമായണത്തിലെ കഥാപാത്രങ്ങളോട് അനാദരവ് കാണിക്കുന്നതായിരുന്നു സിനിമയിലെ സംഭാഷണങ്ങൾ ഹനുമാൻ അടക്കമുള്ള കഥാപാത്രങ്ങൾക്ക് പ്രചോചദനശൂന്യമായ സംഭാഷണങ്ങൾ നൽകിയ സംഭാഷണ രചയിതാവും, സംവിധായകനും രാജ്യത്തോട് മാപ്പ് പറയണം’ – ചതുർവേദി ട്വീറ്റ് ചെയ്തു.

‘വിനോദത്തിന്റെ പേരിൽ നമ്മുടെ ആരാധനാമൂർത്തികൾക്ക് ഇത്തരം സംഭാഷണങ്ങൾ നൽകിയതിലൂടെ ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങൾ വ്രണപ്പെടുകയാണ്. രാമനെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കുകയും ബോക്സോഫീസ് വിജയത്തിനായി മര്യാദയുടെ എല്ലാ അതിരുകളും മറികടക്കുകയും ചെയ്യുന്നത് അസ്വീകാര്യമാണ്’ – ചതുർവേദി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *