കോഴിക്കോട്: മുന്‍ എം.എല്‍.എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. 153A മതസ്പര്‍ധ വളര്‍ത്തല്‍, ഐ.ടി ആക്ട് 295A പ്രകാരവും കേസെടുക്കണമെന്നാണാവശ്യം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. കാഫിര്‍ പോസ്റ്റ് വ്യാജമാണെന്ന് അറിഞ്ഞിട്ടും പ്രചരിപ്പിച്ചതിനാലാണ് പരാതി.

കഴിഞ്ഞ ദിവസമാണ് വടകരയില്‍ വിവാദമായ കാഫിര്‍ പരാമര്‍ശ പോസ്റ്റ് കെ.കെ.ലതിക പിന്‍വലിച്ചത്. പിന്നാലെ അവര്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു. വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത കെ.കെ ലതികക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *