ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിൽ തെളിവുകളില്ലെന്ന് പൊലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവ് വെച്ചാണ് അന്വേഷിക്കുന്നതെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
പരാതിക്കാരി താമസിക്കുന്ന സ്ഥലത്ത് പ്രതിയും സുഹൃത്തും ലഘുലേഖ വിതരണം ചെയ്തതിനും തെളിവില്ല. പരാതിക്കാരിക്ക് വൈദ്യ പരിശോധന നടക്കുന്ന സമയം പ്രതി ആശുപത്രിയിൽ എത്തിയെന്ന ആരോപണം ശരിയല്ലെന്നും പൊലീസ് പറയുന്നു, ആ സമയം പ്രതി ആശുപത്രിക്ക് 5 കിലോമീറ്റർ അകലെയായിരുന്നു,

പരാതിക്കാരിയുടെയും പ്രതിയുടേയും മൊബൈൽ ടവർ ലൊക്കേഷനുകളും ലഭ്യമല്ല, ഒരു വർഷം മാത്രമേ ഈ വിവരങ്ങൾ സെർവറിൽ ഉണ്ടാകൂ എന്ന് സർവീസ് പ്രൊവൈഡേഴ്സ് അറിയിച്ചുവെന്നാണ് പൊലീസ് വിശദീകരണം.

പൊലീസും പ്രതിയും ചില മത നേതാക്കളും ഒരുമിച്ച് ചർച്ച നടത്തിയെന്ന ആരോപണവും ശരിയല്ല. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക പൊലീസ് ടീം അന്വേഷിക്കുന്നതായും ജി പൂങ്കുഴിലയുടെ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *