ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ ജവാന്‍ റം ഉത്പാദനം പ്രതിസന്ധിയില്‍. സ്പിരിറ്റ് മോഷണത്തിന് ശേഷം ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ഇവിടെ സ്പിരിറ്റ് കെട്ടികിടക്കുകയാണ്.1,24000 ലിറ്റര്‍ സ്പിരിറ്റാണ് കെട്ടിക്കിടക്കുന്നത് . സ്പിരിറ്റുമായെത്തിയ അഞ്ച് ടാങ്കറുകളിലെ ലോഡ് ഇതുവരെ ഇറക്കിയിട്ടുമില്ല. മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം.

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെത്തിച്ച സ്പിരിറ്റ് മോഷണം പോയതായി കണ്ടെത്തിയതോടെ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. 50,000 ലിറ്ററിന് മുകളില്‍ സ്പിരിറ്റ് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ടാങ്കറിലെ ഇ ലോക്കുമായി ബന്ധിപ്പിക്കുന്ന പൈപ്പ് മുകള്‍ഭാഗം വച്ച് മുറിച്ച ശേഷം സ്പിരിറ്റ് ചോര്‍ത്തുന്നതായിരുന്നു രീതിയെന്നാണ് ഫൊറന്‍സിക്, എക്സൈസ്, ലീഗല്‍ മെട്രോളജി വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *