മുട്ടില്‍ മരം മുറി വിവാദത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. എ ന്‍ ടി സാജനെ സസ്‌പെൻഡ് ചെയ്യാൻ വനം പിസിസിഎഫിന്‍റെ റിപ്പോർട്ട്. മരം മുറി അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ.
മുട്ടില്‍ മരം കൊള്ള അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന് വനംവകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് എന്‍ ടി സാജന്‍. വയനാട്ടിൽ നിന്നും മുറിച്ച മരം പിടിച്ച മേപ്പാടി റേഞ്ച് ഓഫീസറെ കള്ളക്കേസില്‍ കുടുക്കാനും സാജന്‍ നീക്കം നടത്തിയെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റേഞ്ച് ഓഫീസർ സമീർ സാജനെതിരെ പരാതി നൽകിയിരുന്നു. എന്‍ ടി സാജനെതിരെ വിജിലന്‍സ് വിഭാഗവും നേരെത്തെ റിപ്പോർട്ട് കൈമാറിയിരുന്നു.
ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.