ആലപ്പുഴ: ചെങ്കടലിലെ കപ്പല്‍ ആക്രമണത്തിന് പിന്നാലെ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയുമെന്ന് സംശയം. കപ്പലില്‍ ഉണ്ടായിരുന്ന കായംകുളം സ്വദേശി അനില്‍കുമാറിനെ കുറിച്ചാണ് വിവരമില്ലാത്തത്.
ബന്ദിയാക്കിയവരില്‍ അനില്‍കുമാര്‍ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന്‍ രക്ഷപ്പെട്ട് നാട്ടിലെത്തി. അഗസ്റ്റിനുമായി സംസാരിക്കാന്‍ കുടുംബം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.
