കോവിഡ് മഹാമാരിക്കിടയിലൂടെ കടന്ന് പോകുന്ന മറ്റൊരു ഓണക്കാലം കൂടി കടന്നു വന്നിരിക്കുകയാണ്.അത്തം മുതല്‍ തിരക്കേറുന്ന പൂകടകളില്‍ ഇത്തവണ പതിവിന് വിപരീതമായി പൂ വിപണിയിലുള്ളവർക്ക് കാലിടറുകയാണ്.അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റും പൂക്കൾ എത്തിച്ച് വിൽക്കാനായി ഒരുക്കിയെങ്കിലും കടയിൽ വാങ്ങാൻ ആളില്ല. പൂവിന്റെ വിലവര്‍ധന ആളുകളെ കടകളില്‍ നിന്നും അകറ്റുന്നു. തിരുവോണമാകുമ്പോഴേക്ക് വില ഇനിയും കൂടാനാണ് സാധ്യത.അന്യസംസ്ഥാനങ്ങളിൽ നിന്നും വിപണിയിലേക്ക് പൂ എത്തിക്കുന്നതിനായി വാഹനങ്ങൾക്കുള്ള നിരക്ക് അടിക്കടി ഉയരുന്ന പെട്രോൾ ഡീസൽ വർദ്ധനവ് തുടങ്ങി ഇവരെ പ്രതിസന്ധിയിലാഴ്ത്തുന്നത് ഒരു പാട് കാര്യങ്ങളാണ്.
സംസ്ഥാനത്ത് സമീപകാലത്തുണ്ടായ മഴക്കെടുതികളും വിപണിയില്‍ തിരിച്ചടിയായി. തിരുവോണത്തോടടുക്കുമ്പോള്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *