കാര്‍ഷികമേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ആരോഗ്യമേഖലയിലും ഇതരമേഖലകളിലും വന്‍കുതിച്ചുചാട്ടത്തിന് സഹായകമാവുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കാക്കൂര്‍ പഞ്ചായത്തിലെ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഷരഹിതമായ ആഹാരം കഴിക്കുന്നത് വഴി ഭക്ഷ്യജന്യ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ വിഭാഗങ്ങളിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് തല കൃഷിയിടങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കാക്കൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ എം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സര്‍ജാസ് കെ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുള്‍ ഗഫൂര്‍ പി പി, ഷൈലേഷ് വി, ജുന ഇ. എം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ നന്ദിത വി.പി സ്വാഗതവും കൃഷി അസിസ്റ്റന്റ് എ.പി അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *