പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടി സ്മാരകത്തിലെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു ആണ് അറസ്റ്റിലായത്. നെയ്യാറ്റികര പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്.സംഭവത്തില്‍ പാറശാല പൊലീസ് ആണ് കേസെടുത്തത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ തകര്‍ത്തതില്‍ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തെ സി.പി.എമ്മിന്റെ സ്മാരകവും അടിച്ചുതകര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *