സെമി കേഡര്‍ സ്വഭാവത്തിലേക്ക് കോണ്‍ഗ്രസ് മാറുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സഖാവ്, സഖാക്കളെ, ഇങ്ക്വിലാബ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ പ്രയോഗങ്ങളും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ്.ലോകത്ത് ആദ്യമായി തന്നെ കേഡര്‍ സ്വഭാവമുള്ളവരെ സമരമുഖത്ത് ഇറക്കിയത് കോണ്‍ഗ്രസാണ്. മീഡിയ വണ്‍ ചാനലിലാണ് പ്രതികരണം.സഖാവ് എന്ന പ്രയോഗം ദണ്ഡിയാത്രക്ക് മുന്നോടിയായി അംശി നാരായണ പിള്ള വരിക വരിക സഹജരേ എന്ന ഗാനത്തില്‍ ഉപയോഗിച്ചതാണ്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് സഖാക്കളേ എന്ന് അഭിസംബോധന ചെയ്തത് എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്.
യമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രയില്‍ പരിശീലിപ്പിക്കപ്പെട്ട എഴുപതിലേറെ കേഡറുകള്‍ ഉണ്ടായിരുന്നു. ആ കേഡറിസം ആണ് തിരിച്ചുകൊണ്ടുവരാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുകയാണ്.
ഭാരത് മാതാ കീ ജയ് എന്ന് കോണ്‍ഗ്രസ് വിളിച്ചതാണ്. കോണ്‍ഗ്രസിന് കൈമോശം വന്ന മുദ്രാവാക്യങ്ങളും ആശയങ്ങളും തിരിച്ചെടുക്കുകയാണ്. സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസ് ഉപയോഗിച്ചതാണ് ഭാരത് മാതാ കീ ജയ്. അല്ലാതെ സംഘപരിവാറും ഹിന്ദുമഹാസഭയും സംഭാവന ചെയ്ത മുദ്രാവാക്യങ്ങളല്ല സിദ്ധിഖ് പറഞ്ഞു
