കുറ്റ്യാടി:
അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ശനിയാഴ്ച രാത്രി കുറ്റ്യാടി കക്കട്ടിലാണ് സംഭവം. വിവാഹിതയായ 22യാണ് അജ്ഞാതൻ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ ടെറസിൽനിന്നുള്ള കതക് രാത്രി അടയ്ക്കാൻ മറന്നിരുന്നു. ഇതുവഴിയാണ് മുഖം മൂടി ധരിച്ച അജ്ഞാതൻ വീടിനകത്തേയ്ക്ക് കടന്നത്.

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. യുവതി ഇയാളുടെ കയ്യിൽ കടിച്ചതോടെ ഇറങ്ങിയോടി. കുറ്റ്യാടി പൊലീസിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. സംഭവസമയം കുട്ടിയും ഭർതൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *