ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വളർത്തുനായകൾക്ക് കടുത്ത നിയന്ത്രണം.പിറ്റ്ബുൾ, റോട്ട്വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളില്‍ പെട്ട നായകളെ മെട്രോപൊളിറ്റൻ ഏരിയയിൽ വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തി മുനിസിപ്പൽ കോർപറേഷൻ.കഴിഞ്ഞ മാസങ്ങളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നായകളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.കൂടാതെ ഒരു കുടുംബത്തിന് ഒരു നായയെ മാത്രമേ വളര്‍ത്താന്‍ സാധിക്കൂ.നായകളെ വളര്‍ത്താനുള്ള ലൈസന്‍സും കര്‍ശനമാക്കിയിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ഇവ വിതരണം ചെയ്ത് തുടങ്ങും. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ വളര്‍ത്തുനായകളെയും കൊണ്ട് പുറത്തേയ്ക്ക് പോകുമ്പോള്‍ സര്‍വീസ് ലിഫ്റ്റ് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊതുവിടങ്ങളിലേയ്ക്ക് നായകളെ കൊണ്ടുവരുമ്പോള്‍ ഉടമസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വേണം.നിലവിൽ ട്വീലര്‍, പിറ്റ്ബുള്‍, ഡോഗോ അര്‍ജെന്റീനോ എന്നീ ഇനത്തിലുള്ള ഇത്തരം വളർത്തുമൃഗങ്ങളുള്ളവർ രണ്ട് മാസത്തിനുള്ളിൽ ഇവയെ വന്ധ്യംകരിക്കണമെന്നും ഇല്ലെങ്കിൽ 5,000 രൂപ പിഴ നൽകണമെന്നും ജിഎംസി അധികൃതർ വ്യക്തമാക്കി. ഈ ഇനത്തിലുള്ള നായകളെ ദീർഘകാലത്തേയ്ക്ക് നിരോധിക്കണമെന്ന നിർദേശം കോര്‍പറേഷന്റെ പരിഗണനയിലാണെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
