കോഴിക്കോട്: കോഴിക്കോട് വേങ്ങേരി ജം​ങ്ഷന് സമീപം സ്ക്കൂട്ടർ ബസ്സുകൾക്കിടയിൽ കുടുങ്ങി ദമ്പതികൾ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബസ്സ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറുംബസ്സ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മന: പൂർവ്വമല്ലാത്ത നരഹത്യക്കാണ് ഡ്രൈവർക്കെതിരെ കേസെടുതിരിക്കുന്നത്. ഉടമക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് അച്ഛനെ ഡോക്ടറെ കാണിക്കുന്നതിനായി കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ഷൈജുവും ജീമയും അപകടത്തിൽ മരിച്ചത്. കോഴിക്കോട് പയിമ്പ്ര റൂട്ടിൽ ഓടുന്ന തിരുവോണം ബസ്സിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്ന് ഇന്നലെ എൻഫോഴ്സ്മെന്റ് ആർടിഒ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.അപകടത്തിന്റെ വിഡിയോ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *