തലസ്ഥാനത്തുണ്ടായ കനത്ത മഴയ്ക്ക് ശമനം. എന്നാൽ മഴ വിതച്ചത് വലിയ നാശനഷ്ടം. 200 ഹെക്ടറിലധികം കൃഷി നശിച്ചുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക് വ്യക്തമാക്കുന്നത്. വെളളം കയറിയ വീടുകളിൽ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിച്ചു. മഴക്ക് ശമനമുണ്ടായെങ്കിലും നഗരത്തോട് ചേര്‍ന്നുള്ള വെട്ടുകാട് മേഖലയില്‍ ഇപ്പോഴും വെള്ളകെട്ട് തുടരുകയാണ്. കണ്ണമ്മൂല, ഗൗരീശപട്ടം, വെട്ടുകാട്, കഴക്കൂട്ടം എന്നിവങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് പൂർണായും വെള്ളത്തിലായത്. മറ്റ് ഭാഗങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും വെട്ടുകാട്ട് ഇപ്പോഴും ദുരിതം തുടരുകയാണ്.ഇടവഴികളിലെല്ലാം അഴുക്കുവെളളം നിറഞ്ഞിരിക്കുകയാണ്. വിലപിടിപ്പിള്ള ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ വെള്ളം കയറി നശിച്ചു. പലരും ബന്ധുവീട്ടിലേക്കും ക്യാമ്പുകളിലേക്കും മാറി.മോട്ടോർ വച്ച് കോർപ്പറേൻ വെള്ളം വറ്റിക്കാൻ തുടങ്ങിയെങ്കിലും എളുപ്പമല്ല. മഴ കനത്ത ദുരിതം വിതച്ച കണ്ണമ്മൂല പുത്തൻപാലം കോളനയിലെ ജനജീവിതം സാധാരണ നിലയിലാവുകയാണ്. പക്ഷെ വീട്ടുപകരങ്ങളും വസ്ത്രങ്ങളുമെല്ലാം വെള്ളം കയറി നശിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. കോളനിയിലെ മൂന്ന് വീടുകളില്‍ ഇപ്പോഴും വെള്ളെകെട്ടുണ്ട്. ആമഴിഞ്ചാൻ തോട് കരകവിഞ്ഞു കണ്ണമ്മൂല സനൽകുമാറിൻെറ വീട്ടിൽ കയറിയിരുന്നു. മകള്‍ രാമലയുടെ കല്യാണത്തിനായി വാങ്ങിയ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ നശിച്ചു.12 വീടുകള്‍ പൂർണമായും 58 വീടുകള്‍ ഭാഗമായും തകർന്നുവെന്നാണ് റവന്യൂവകുപ്പ് ശേഖരിച്ച കണക്ക്
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
