ദേശീയ പാതക്കരികിൽ നിർത്തുന്ന വാഹനങ്ങൾക്കെതിരിൽ സിറ്റി ട്രാഫിക് പോലീസ് അന്യായമായി പിഴ ചുമത്തുന്നുവെന്നാരോപിച്ച് കുന്ദമംഗലത്ത് വ്യാപാരികളുടെ പ്രതിഷേധം.ഇന്ന് രാവിലെ 9.30 മുതലാണ് പ്രതിഷേധം ആരംഭിച്ചത്. കുന്ദമംഗലം പോലീസും, കൂടുതൽ സിറ്റി ട്രാഫിക് പോലീസും സ്ഥലത്തെത്തി.
ട്രാഫിക് ക്രമീകരണത്തിന് വേണ്ടിയെത്തുന്ന ട്രാഫിക് പോലീസ് വാഹനത്തിൽ വെച്ച് ഫോട്ടോയും വീഡിയോയും പകർത്തി നിയമ ലംഘനം നടത്താത്ത വാഹനങ്ങൾക്ക് വരെ പിഴ ചുമത്തുന്നുവെന്നാണ് വ്യാപാരികളുടെ പരാതി .
കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
യൂനിറ്റ് ജനറൽ സെക്രട്ടറി എം ജയശങ്കർ, എൻ വിനോദ് കുമാർ, എം പി മൂസ, എം കെ റഫീഖ്, ടി സി സുമോദ്, സുനിൽ കണ്ണോറ, കെ പി അബ്ദുൽ നാസർ, കെ സജീവ്,എം കെ കബീർ, ഇ റിയാസുറഹ്മാൻ ,യൂനുസ് നേതൃത്വം നൽകി.