സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ പങ്കുവെച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ കാലത്തേക്കാള്‍ മികച്ച വികസന മാതൃക അവതരിപ്പിച്ച സര്‍ക്കാറാണ് കേരളത്തിലുള്ളതെന്നും നവകേരളം സൃഷ്ടിക്കുന്നതിനായി സമഗ്ര മേഖലയിലും വികസനം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന പ്രവര്‍ത്തനങ്ങളുടെ അവതരണം, ചര്‍ച്ച എന്നിവ സദസ്സിന്റെ ഭാഗമായി നടന്നു. വയോജന സംരക്ഷണം, മാമ്പുഴത്തോട്ടിലെ മാലിന്യ പ്രശ്‌നം പരിഹരിക്കല്‍, റോഡ് നവീകരണം, കുറ്റിക്കാട്ടൂര്‍ പ്രദേശത്ത് കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കല്‍, പൂവാട്ട് പറമ്പില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കല്‍, കാര്‍ഷിക മേഖലയിലെ വികസനം, കുടിവെള്ളം എത്താത്തിടത്ത് ജല്‍ ജീവന്‍ പദ്ധതി പൂര്‍ത്തിയാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത് അധ്യക്ഷയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി മാധവന്‍, ആസൂത്രണ സമിതി അംഗം കെ എം ഗണേശന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ടി മിനി, റീന, സുസ്മിത, സൈദത്ത്, രേഷ്മ, പി എം ബാബു, അനിത പുനത്തില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീന, നോഡല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ ഗിരീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി എസ് സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *