c5 ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അനുവദിച്ച പാലക്കാടി-പുള്ളന്നൂര്‍ ശിവക്ഷേത്രം റോഡ്, 10 ലക്ഷം രൂപ അനുവദിച്ച മാണിയേടത്ത്കുഴി-കുന്നത്ത്കുഴി റോഡ് എന്നിവയുടെ പ്രവൃത്തികളാണ് തുടങ്ങിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ വി പി എ സിദ്ദീഖ്, മുന്‍ മെമ്പര്‍ ഇ പി എം കോയ, എന്‍ അജയന്, സി പ്രേമന്, കെ പി ശശി, വേങ്ങാട്ടില്‍ ബാബു എന്നിവര്‍ സംസാരിച്ചു.
