തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പേരിൽ പുറത്തുവന്ന കത്തുവിവാദത്തിൽ നഗരസഭയുടെ മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും പ്രവർത്തരും നേർക്കുനേരെയെത്തിയതോടെ തിരുവനന്തപുരം നഗരസഭാ പരിസരം യുദ്ധക്കളമായി. നഗരസഭയിലേക്ക് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധത്തിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പോലീസിനു നേരെ സമരക്കാര്‍ കല്ലെറിയുകയും ചെയ്തതോടെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *