തിരുവനന്തപുരം: കേരളത്തിൽ ആണവ വൈദ്യുത നിലയം സ്ഥാപിക്കാൻ സംസ്ഥാനസർക്കാർ ചർച്ചകൾ തുടങ്ങി. വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി കേന്ദ്രമന്ത്രി ആർ.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവ വൈദ്യുത നിലയമെന്ന ആശയം മുന്നോട്ടുവച്ചത്. നിലവിൽ തമിഴ്നാട്ടിലെ കൽപ്പാക്കത്ത് തോറിയം അധിഷ്ഠിത വൈദ്യുതനിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസർച് സെന്റർ (ബാർക്) ആണ് ഇത് വികസിപ്പിച്ചെടുത്തത്. സമാന രീതിയിൽ പ്രവർത്തിക്കുന്ന തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ദില്ലിയിൽ നടന്ന ഊർജമന്ത്രിമാരുടെ യോഗത്തിലും കേരളത്തിൽനിന്ന് ഖനനം ചെയ്തെടുക്കുന്ന തോറിയം കൽപാക്കത്തെ ആണവ കേന്ദ്രത്തിൽ എത്തിക്കുന്നതിന്റെ സാധ്യതകൾ കേരളം പരാമർശിച്ചിരുന്നു. ഇതിന് കേന്ദ്ര ഊർജ മന്ത്രാലയം അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരള തീരത്തെ കരിമണലിൽ രണ്ടുലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തിൽവച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണലും കേരളത്തിലേതാണ്. ഇത് വേർതിരിച്ചെടുത്ത് കൽപ്പാക്കം ആണവ നിലയത്തിൽ എത്തിച്ചാലും കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാകും. ആണവ നിലയത്തിന് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കൽപ്പാക്കം ആണവ നിലയത്തിന് കേരളത്തിൽ നിന്നുള്ള തോറിയം സഹായകമാകും.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
