കോഴിക്കോട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറച്ചികടകള്‍, പച്ചക്കറികള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും, ഓട്ടോറിക്ഷകളും എന്നിവ ഓടുന്നുണ്ട്.

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വന്‍ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വ്യാപാരി വ്യവസായികള്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികള്‍ക്കും സംഘര്‍ഷത്തിനുമിടയായിരുന്നു ചേവായൂരില്‍ വോട്ടെടുപ്പ് നടന്നത്. സംഘര്‍ഷത്തിനിടെ നടന്ന കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിന് ജയിച്ചു. സിപിഐഎം പിന്തുണയോടെയാണ് വിമത വിഭാഗം ഭരണം പിടിച്ചത്. ബാങ്ക് ചെയര്‍മാനായി അഡ്വ. ജി.സി പ്രശാന്ത് കുമാര്‍ തുടരും.

Leave a Reply

Your email address will not be published. Required fields are marked *