വടകര താലൂക്കിൻ്റെ ഭരണ സിരാ കേന്ദ്രമായ താലൂക്ക് ആഫീസ് തീ പിടുത്തം ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് മുൻ എം എൽ എ പാറക്കൽ അബ്ദുള്ള ആവശ്യപ്പെട്ടു.

ഷോർട്ട് സർക്യൂട്ട് അല്ലായെന്നാണ് KSEB ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമെനമെന്ന് അറിയുന്നു. ആഴ്ചകൾക്ക് മുൻപ് ഇതേ ഓഫീസിൽ ചില ഫയലുകൾ കത്തിയിരുന്നു പരാതി കൊടുത്തിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇന്നത്തെ സംഭവം മനഃപൂർവം കരുതി കൂട്ടിയതാണോ എന്ന് ജനങ്ങൾക്കിടയിൽ ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.വർഷങ്ങൾക്ക് മുമ്പുള്ള വടകര താലൂക്കിലെ എല്ലാ സർക്കാർ രേഖകളും സൂക്ഷിച്ചിരുന്ന ഓഫീസ് ആണ് പൂർണ്ണമായും കത്തി നശിച്ചിട്ടുള്ളത്.

താലൂക്ക് ഓഫീസിനേക്കാൾ അപ്രധാന വകുപ്പുകളിൽ സെക്യൂരിറ്റി തസ്തിക ഉണ്ടായിട്ടും എല്ലാ ഓഫീസുകളിലെയും താക്കോൽ സൂക്ഷിക്കുന്ന താലൂക്ക് ഭരണാ സിരാകേന്ദ്രമായ താലുക്ക് ഓഫീസിന് ഒരു സെക്യൂരിറ്റി തസ്തിക പോലും ഇല്ല . ഒരു കോടിയിലധികം രൂപ ചിലവഴിച്ച് റിപ്പയർ ചെയ്ത ഈ കെട്ടിടം പഴമ നിലനിർത്തിയെങ്കിലും ഓഫീസിലും പരിസരത്തും സി.സി.ടി.വി ക്യാമറ സ്ഥാപിച്ചില്ല.

ഓഫീസിലേക്ക് വരുന്ന വഴികൾ പോലും കയ്യേറ്റമായി മറ്റ് കെട്ടിടങ്ങൾ പണിതതായി കാണുന്നു. ഇതതല്ലാം കൂടി ഒത്ത് നോക്കുമ്പോൾ സംഭവത്തിൽ ദുരൂഹത ഉണ്ടായിട്ടുണ്ട്. ഈ കാര്യത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *