തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പാണക്കാട് ഷിഹാബ് അലി തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്.

വിവാഹ ചടങ്ങില്‍ സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് വിവാഹം നടക്കുന്നത്. 11 മണിയോടെ ഗവര്‍ണര്‍ കോഴിക്കോട്ടേക്ക് പുറപ്പെടും. 1.50ന് തിരിച്ച് സര്‍വകലാശാലയിലേക്ക് തിരികെ എത്തും. അതിന് ശേഷം ഗസ്റ്റ് ഹൗസില്‍ തന്നെയാകും ഗവര്‍ണര്‍ താമസിക്കുക. അതേസമയം തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കും.

Leave a Reply

Your email address will not be published. Required fields are marked *