പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റില്‍. വണ്ണാമല തുളസി നഗര്‍ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡിസംബര്‍ 11നായിരുന്നു സംഭവം. വണ്ണാമല തുളസി നഗറില്‍ മധുസൂദനന്റെ മകന്‍ ഋത്വിക്കാണ് മരിച്ചത്. മറ്റു കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ദീപ്തി ദാസ് ഋത്വികിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ച മധുസൂദനന്റെ ജേഷ്ഠന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *