തൃശ്ശൂരില്‍ എം.ഡി.എം.എയുമായി ഡോക്ടര്‍ പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. 2.4 ഗ്രാം എംഡിഎംഎയ്ക്ക് പുറമേ, എല്‍എസ്ഡി സ്റ്റാമ്പും പിടികൂടി. ഉപയോഗം കഴിഞ്ഞ ഹാഷിഷ് ഓയിലിന്റെ കുപ്പിയും കണ്ടെടുത്തു.ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തു നിന്നാണ് കൊണ്ടു വന്നത്
ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും പിടികൂടിയത്.
മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *