കേരള പോലീസ് 1990- നിലമ്പൂർ ട്രെയിനിങ്ങ് ബാച്ച് പോലീസുകാരനായിരുന്ന ഏറണാകുളം, പിറവം രാമമംഗലം സ്വദേശി അയ്യപ്പന് വീട് നിർമിച്ച് നൽകി 1990 നിലമ്പൂർ ബാച്ച് .”ഓർമ്മക്കൂട്” എന്ന വീടിൻ്റെ താക്കോൽദാനം ബാച്ച്മേറ്റും തിരുവനന്തപുരം വിജിലൻസ് എസ് പിയുമായ കെ ഇ ബൈജു നിർവഹിച്ചു.15 വർഷം മുമ്പ് സ്ട്രോക്ക് വന്ന് തളരുകയും പിന്നീട് 2015-ൽ റിട്ടയർ ചെയ്യുകയും ചെയ്തെങ്കിലും, സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തതിനാൽ 2 കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം അമ്മയുടെ അനിയത്തിയുടെയും ,ഭർത്താവിൻ്റെയും സംരക്ഷണയിൽ അവരുടെ വീട്ടിൽ കഴിയുകയാണെന്ന വിവരമറിഞ്ഞപ്പോഴാണ് 1990- നിലമ്പൂർ ബാച്ചിൻ്റെ കൂട്ടായ്മയായ “ഓർമ്മക്കുട്ട് “സഹപ്രവർത്തകരുടെയും ,സുമനസ്സുകളുടെയും സഹകരണത്തോടെ സുമാർ 12,500,00 രൂപ ചിലവിൽ ഒരു വീട് “ഓർമ്മക്കൂട്” നിർമ്മിച്ചു നൽകിയത്. മിച്ചം വന്ന രണ്ടേകാൽ ലക്ഷം രൂപ അയ്യപ്പൻ്റെ മകളുടെ വിവാഹ ആവശ്യങ്ങൾക്കുപകരിക്കാൻ ഫിക്സഡ് ഡപ്പോസിറ്റായി നൽകുകയും ചെയ്തു180- അംഗങ്ങൾ ആണ് ഈ ഗ്രൂപിലുള്ളത്
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
