നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ ആരോപണങ്ങൾ വരുന്നതിനിടെ താരത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍
‘ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ട് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയാണ് സംഘടന പ്രതിഷേധിക്കുന്നത്.
സിനിമാ-സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശ് ആയിരിക്കും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് സംഘടന പറയുന്നത്.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തിൽ പരിപാടി മാറ്റിവെച്ചതായി വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചു ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞിരുന്നു.