കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു നേതൃപൂജയില്‍ ഉള്‍പ്പെടെ എം.ടിയുടെ ഭരണകൂട വിമര്‍ശനം.

അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആയി മാറിയെന്നായിരുന്നു എം.ടി വാസുദേവന്‍ നായര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രസംഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *