തെഹ്‌റാന്‍: ഇറാന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി പ്രത്യാക്രമണം നടത്തി പാകിസ്ഥാന്‍. ആക്രമണത്തില്‍ നാല് കുട്ടികളും മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ പാകിസ്ഥാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ആക്രമണം നടന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് എതിരെ ബലൂച്ചി തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ അദ്ലു ആക്രമണം നടത്തിയിരുന്നു ഇതിന് തിരിച്ചടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. മിസൈലും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.