
പരിമിതികളോട് പൊരുതുന്ന ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തുന്നതായിരുന്നു കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ “കിലുക്കം ഭിന്നശേഷി കലോത്സവം”പാലിയേറ്റീവ് വളണ്ടിയേഴ്സ്, അംഗനവാടിക്കർമാർ, എൻ.എസ്.എസ് വോളൻ്റിയർമാർ,ഐ സി ഡി എസ് സൂപ്പർവൈസർമാർ
മാതാപിതാക്കൾ, അധ്യാപകർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ സേവന പ്രവർത്തകർ തുടങ്ങിയവർ പരിപാടിക്ക് വേണ്ട എല്ലാ സഹായങ്ങളുമായി ഒപ്പമുണ്ടായത് കുട്ടികൾക്ക് ആവേശമായി.ആടിയും പാടിയും, കഥ പറഞ്ഞു അവർ ഇന്നത്തെ രാവ് വർണാഭമാക്കി.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന 8 പഞ്ചായത്തുകളിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവമാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കലോത്സവം സംഘാടക മികവുകൊണ്ട് വേറിട്ടതായി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ഇലക്ട്രിക്കൽ കൈറ്റിലാണ് സമ്മാനമായി നൽകിയിരിക്കുന്നത്.
കുന്നമംഗലം എ.യു.പി സ്കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.രമ്യ ഗണേഷ് മുഖ്യഅതിഥിയായി.എൻ.അബൂബക്കർ ,ഷിയോലാൽ,സുബിത തോട്ടഞ്ചേരി,ലിജി പുൽക്കുന്നുമ്മൽ, ഷൗക്കത്ത്, ബാബു നെല്ലുളി ,മാധവൻ, ശിവദാസൻ നായർ,സി ഡി.പി.ഒ കെ ജയശ്രീ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ
എം.കെ നദീറ സ്വാഗതം പറഞ്ഞു.