തൃശൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ കലാമത്സരങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച് WOHSS പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു.

അറബിക് സംഘഗാനം, അറബിക് കഥാപ്രസംഗം, ഹൈസ്കൂൾ ഒപ്പന, ക്യാപ്ഷൻ, അറബിക്–ഉർദു ഇനങ്ങൾ, വയലിൻ, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയ മത്സരങ്ങളിൽ എ ഗ്രേഡുകൾ നേടി സ്കൂൾ ശ്രദ്ധ നേടി. ഒപ്പന, വട്ടപ്പാട്ട്, നാടൻപാട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളും വ്യക്തിഗത മത്സരങ്ങളും സംസ്ഥാനതലത്തിൽ പ്രശംസ നേടി.

തുടർച്ചയായി നാലാം തവണയും ഹെമിൻ സിഷ ഗസലിൽ എ ഗ്രേഡ് നേടിയതും, ഉർദു ക്വിസ് മത്സരത്തിൽ മിഹ്ന ഫാത്തിമ ഒന്നാം സ്ഥാനം നേടിയതും ശ്രദ്ധേയമായി. 32 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങളിൽ എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി 45 പോയിന്റ് സമാഹരിച്ച WOHSS പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനതലത്തിൽ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *