ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് പറഞ്ഞ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എല്‍.ഡി.എഫിന്റെ വികസമുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

‘രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണ് എന്ന് ഇടതുപക്ഷം ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ ഇടതുപക്ഷമല്ലാതാവും. ഈ ത്രാസില്‍ ഭൂരിപക്ഷ വര്‍ഗീയതയെന്നും മറ്റൊരു ത്രാസില്‍ ന്യൂനപക്ഷ വര്‍ഗീയതയെന്നും കാണാന്‍ കഴിയില്ല. ന്യൂനപക്ഷ വര്‍ഗീയതയും വര്‍ഗീയതയാണ്. ആ നിലപാടിനെ ഒരിക്കലും നമുക്ക് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ പറഞ്ഞതിന് നിങ്ങള്‍ വേറെ അര്‍ത്ഥമാണ് കാണുന്നത്. ഈയൊരു നമുക്ക് ഉള്ളതുകൊണ്ട് ഞാന്‍ ഈ അര്‍ത്ഥ വിന്യാസങ്ങളുടെ വിശാലതലത്തിലേക്ക് സഞ്ചരിച്ച് കൊണ്ട് വിപുലമായ അപഗ്രഥനം നടത്തി നിങ്ങളെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നില്ല,’ എന്നായിരുന്നു വിജയരാഘവന്‍ നല്‍കിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *