മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മെട്രോമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വെക്കും. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് പാർട്ടി പാർലമെന്ററി ബോർഡാണ്. അവർ സ്ഥാനാർഥികളെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.