കൊച്ചി: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിക്ക് ഇന്ന് തുടക്കം. കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ തയ്യാറക്കിയ വേദിയിലാണ് പരിപാടി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളില്‍നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 2000 പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 60 പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാം.

നവകേരളത്തിനായി പൊതുജനത്തിന്റെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നേരിട്ടറിയാനാണ് മുഖ്യമന്ത്രിയെത്തുന്നത്. തുടക്കം വിദ്യാര്‍ഥികളില്‍ നിന്നാണ്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സംവാദം. മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും, ആരോഗ്യ മന്ത്രിയും, ജില്ലയിലെ മന്ത്രിമാരും പരിപാടിയുടെ ഭാഗമാകും. അടുത്ത മാസം മൂന്നിനാണ് മുഖാമുഖം അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *