കൊല്ലം: ഏക മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശി ഉണ്ണിക്കൃഷ്ണപിള്ള (52)യും ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ഉണ്ണിക്കൃഷ്ണപിള്ളയും ബിന്ദുവും അമിതമായി ഗുളിക കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ബിന്ദു നേരത്തെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ഉണ്ണിക്കൃഷ്ണപിള്ള മരിച്ചത്. മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഏകമകള്‍ വീടുവിട്ടുപോയത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയത്.

Leave a Reply

Your email address will not be published. Required fields are marked *