ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കി മന്ത്രി ആര്‍ ബിന്ദു. ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട് എന്നും ആ ബോധ്യമില്ലാത്തവര്‍ ചെയ്യുന്നതിന് മറുപടി പറഞ്ഞാല്‍ അതേ നിലവാരത്തില്‍ ആകുമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഉന്നത വിദ്യാഭ്യാസ മേഖല നല്ല ഗുണനിലവാരമുള്ളത് എന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ ക്രിമിനല്‍ എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. ക്രിമിനലുകള്‍ക്ക് മറുപടി പറയാനില്ല എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.