തൃശൂര്‍: പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ് വിധിച്ച് വിജിലന്‍സ് കോടതി. ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമന്‍, ഡയരക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ഓമനാ ജോണ്‍ എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പുരുഷോത്തമനും ഓമനാ ജോണും 3,30,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സ്ഥിരനിക്ഷേപകര്‍ക്ക് ബാഗുകള്‍ വിതരണം ചെയ്യാനെന്ന പേരില്‍ ബാങ്കില്‍നിന്നു പണം തട്ടിയ കേസിലാണു നടപടി. സമ്മാനം നല്‍കുന്നതിന്റെ ഭാഗമായി വൗച്ചറുകളില്‍ തിരിമറി നടത്തിയെന്നും 88,000 രൂപ അപഹരിച്ചെന്നുമാണ് കേസ്. 2002-2003 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *