‘പ്രചാരണ മേഖലയില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശയാണുള്ളതെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെ വികസനം എന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യം വ്യക്തമാക്കുന്നത് അതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ആര്‍ക്കും മറച്ചുവെക്കാനാകില്ല. അതുകൊണ്ട് തന്നെ എല്‍.ഡി.എഫില്‍ ജനങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. കേരളം മാറില്ലെന്ന ധാരണ ഇടതുപക്ഷം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

”കോണ്‍ഗ്രസ് -ബി.ജെ.പി ചങ്ങാത്തം പരസ്യമാകുന്നുണ്ട്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ ശ്രമം നടന്നു. ഒ രാജഗോപാല്‍‌ പറഞ്ഞത് പലരും കേള്‍ക്കുന്നില്ല. പല മധ്യമങ്ങള്‍ക്കും അത് വാര്‍ത്തയല്ല”. ബാലശങ്കറിന് പിന്നാലെ പോകാന്‍ നാണമുണ്ടോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *