ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കുന്നതിനായി സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകും. അന്തിമ ഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. സുധാകരന്‍ വരണമെന്നാണ് ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ സമയം ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാകാന്‍ കെ.സുധാകരന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുമ്പോഴും അദ്ദേഹം ഇതുവരെ അനുകൂല നിലാപാട് എടുത്തിട്ടില്ല.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. സിപിഎമ്മില്‍വരെ ഇത്തവണ പരസ്യമായ പ്രതികരണങ്ങളുണ്ടായി. കോണ്‍ഗ്രസില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണ ഉണ്ടാവുന്നതാണെന്ന് മുല്ലപള്ളി പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. കണ്ണൂരിലെ പ്രവര്‍ത്തകരുടെ അതൃപ്തി ഉമ്മന്‍ ചാണ്ടി ഇടപെട്ട് ഇന്നുതന്നെ പരിഹരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.അവസാന ഘട്ടത്തില്‍ കെപിസിസി നേതൃത്വം നടത്തുന്ന ധൃതിപിടിച്ച പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയാണ് സുധാകരനുള്ളത്. പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്. പ്രവര്‍ത്തകരെല്ലാം

Leave a Reply

Your email address will not be published. Required fields are marked *