ശബരിമല വിഷയവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം തിരുത്താന്‍ പിണറായിെയ വെല്ലുവിളിക്കുന്നെന്നും വിശ്വാസികളോട് ഖേദം പ്രകടിപ്പിക്കാനുള്ള മര്യാദ മുഖ്യമന്ത്രി കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സത്യവാങ്മൂലം തിരുത്താതിരുന്നാല്‍ വിധി മറിച്ചാകുമെന്നും പറഞ്ഞു.
ശബരിമല വിശ്വാസികളുടെ കാര്യത്തില്‍ മുറിവില്‍ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . പിണറായി വിജയന്‍ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും വിശ്വാസികളെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം ബിജെപി ബന്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണെന്നും സിപിഎമ്മിനെ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ബിജെപി കൂട്ടുകെട്ട് എന്ന് ബാലശങ്കര്‍ പറഞ്ഞത് ഇപ്പോഴും നില നില്‍ക്കുകയാണ്. പിണറായി എത്ര പറഞ്ഞാലും അത് മാറുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *