സില്‍വര്‍ ലൈനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നു.മാടപ്പള്ളിയില്‍ പദ്ധതിക്കെതിരായ സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ പുരോഗിമിക്കുന്നു.രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിക്ക് അവസാനിക്കും.അതിനിടെ മാടപ്പള്ളിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ സ്ഥാപിച്ച കെ-റെയിലിന്റെ സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. കെ-റെയില്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് രാത്രിതന്നെ ആരോ പിഴുതെറിഞ്ഞത്.വ്യാഴാഴ്ച കെ-റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റിരുന്നു.
അതേസമയം മാടപ്പള്ളിയിലെ പൊലീസ് നടപടി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേളയ്ക്കിടെയായിരുന്നു പ്രതിഷേധം. പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം. ബി. രാജേഷ് ചൂണ്ടിക്കാണിച്ചു.കെ-റെയില്‍ വിരുദ്ധ സംയുക്ത സമിതിയുടേതാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. ചങ്ങനാശേരിയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത സമര സമിതി അംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ് ചങ്ങനാശേരിയിലുള്ളത്. ഇന്നലെ ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മാടപ്പള്ളിയില്‍ സ്ഥാപിച്ച സര്‍വെ കല്ലുകള്‍ പിഴുതു മാറ്റി

Leave a Reply

Your email address will not be published. Required fields are marked *